
പത്തനംതിട്ട: ഓരോ ദിവസവും ശബരിമലയില്‍ കുന്ന് കൂടുന്നത് ടണ്‍ കണക്കിന് മാലിന്യമാണ്.
ഈ മാലിന്യമത്രയും കൃത്യമായ ഏകോപനത്തോടെയാണ് സന്നിധാനത്ത് തന്നെ സംസ്കരിക്കുന്നത്.
ആയിരം പേർ അടങ്ങുന്ന വിശുദ്ധി സേനയാണ് സന്നിധാനത്തെ മാലിന്യങ്ങള്‍ നീക്കി സുന്ദരമാക്കുന്നത്.
ജില്ലാ ഭരണകൂടം നിയോഗിച്ച വിശുദ്ധി സേന അഞ്ച് ട്രാക്ടറുകളിലായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള കുപ്പത്തൊട്ടികളില്‍ നിറയുന്ന മാലിന്യങ്ങള്‍ ശേഖരിക്കും. മരക്കൂട്ടം മുതലുള്ള മാലിന്യമത്രയും ശേഖരിച്ച് ട്രാക്ടറുകള്‍ നേരെ പാണ്ടിത്താവളത്തിലേക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദിവസം 30 തവണയാണ് ഇങ്ങനെ മാലിന്യ ശേഖരണം. ഇവിടെ മാലിന്യ പ്ലാന്റിലെത്തിച്ച് വേർതിരിച്ചു കഴിഞ്ഞാല്‍ ജൈവ മാലിന്യങ്ങള്‍ തുമ്പൂർമുഴി കമ്പോസ്റ്റിലേക്കും അജൈവ മാലിന്യങ്ങള്‍ ഇൻസിനറേറ്ററിലേക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ഇൻസിനറേറ്ററുകളുണ്ട്. ഒന്നില്‍ 300 കിലോ മാലിന്യം ഒരു മണിക്കൂറില്‍ സംസ്കരിക്കുമ്പോള്‍ മറ്റ് രണ്ട് ഇൻസിനററ്ററുകളില്‍ 200 കിലോ വീതം ഒരേ സമയം കത്തിക്കാം. ഇരുമുടി കെട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംസ്കരണത്തില്‍ വലിയ വെല്ലുവിളി.



