വി.എസ്‌.എസ്.സി റിപ്പോര്‍ട്ടില്‍ അവ്യക്തത; പാളികളുടെ സാമ്പിള്‍ വീണ്ടും ശേഖരിക്കും; ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്ററിലേക്ക് അയക്കും; ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികളില്‍ വീണ്ടും ശാസ്ത്രീയ പരിശോധന

Spread the love

ശബരിമല: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികളില്‍ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ഒരുങ്ങുന്നു.

video
play-sharp-fill

നേരത്തെ വി എസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമഫലത്തില്‍ സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ചും പാളികള്‍ മാറ്റിയോ എന്നതിലും പൂർണ്ണമായ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ഈ നീക്കം. സ്വർണ്ണപ്പാളികളുടെ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച്‌ മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച്‌ സെന്ററിലെ അത്യാധുനിക ലാബിലേക്ക് അയക്കാനാണ് തീരുമാനം.

വി എസ് എസ് സി റിപ്പോർട്ടില്‍ നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് പ്രതികള്‍ പറഞ്ഞത് തന്നെയാണോ എന്നതടക്കം കൃത്യമായി പരിശോധിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ ഉറപ്പ് വരുത്താനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരം എസ് ഐ ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത.