ശബരിമല ദർശനത്തിന് തയാറായി ബിന്ദു വീണ്ടും കോട്ടയത്ത്: കരുതലോടെ പൊലീസ്

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു വീണ്ടു മലകയറുമെന്ന സൂചന ശക്തമായതോടെ കരുതലോടെ പൊലീസ്.ചൊവ്വാഴ്ച അർധരാത്രിയോടെ മലകയറാൻ പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ ബിന്ദു എത്തിയിരുന്നു. സുരക്ഷയുടെ ഭാഗമായി ഇവർക്കൊപ്പം രണ്ട് പൊലീസുകാർ ഉണ്ടായിരുന്നതിനാൽ വിവരം നട്ടുകാരം ശബരിമല കർമ സമിതി അറിയുകയും ഇവർ സ്ഥലത്ത് എത്തുകയും ചെയ്തു.പൊലീസിന്റെ സഹായത്തോടെ ദർശനം നടത്താൻ ബിന്ദു ശ്രമം നടത്തിയെങ്കിലും ജില്ലാ പൊലീസ് ആവശ്യം നിരസിച്ചു. സുരക്ഷയൊരുക്കാൻ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്.പൊലീസ് തീരുമാനത്തിൽ ഉറച്ചു നിന്നതോടെ പുലർച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹ്യത്തിന്റെ വീട്ടിലേക്കു പോയി. എന്നാൽ, ഇവിടെ നിന്നും ഇവർ മലയിലെത്തുമോ എന്ന സംശയത്തിലാണ് പൊലീസ്.