
സ്വന്തം ലേഖിക
പത്തനംതിട്ട : ശബരിമല ദർശനത്തിന്റെ അനുഭവം പങ്കുവച്ച് കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൾ സലാം. ഫെയ്സ്ബുക്കിലൂടെയാണ് ശബരിമല അയ്യപ്പനെ കണ്ട് തൊഴുവാൻ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. സന്നിധാനത്ത് നിന്നുമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.
‘ ഇന്ന് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാർത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ എന്നാണ് ഡോ. അബ്ദുൾ സലാം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group