
പത്തനംതിട്ട: അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവില്‍ ശബരിമലയില്‍ തിരക്കിന് അല്‍പം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്.
ശബരിമലയില്‍ തിരക്ക് കൂടുതല്‍ നിയന്ത്രണ വിധേയമാക്കാനൊരുങ്ങി പൊലീസും ദേവസ്വം ബോര്‍ഡും.
ഇന്ന് മുതല്‍ വിര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ്ങ് പരിധി 80000 ആക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിന് മാത്രമേ അനുവദിക്കൂ.
ഒരു മണിക്കൂറില്‍ ശരാശരി 3800 മുതല്‍ 4000 പേരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടാനാണ് പൊലീസിന്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ്ങ് 80000 ആക്കി നിജപ്പെടുത്തിയതിലൂടെ ശബരിമലയിലെ തിരക്ക് ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണ വിധേയമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ദിനംപ്രതി 90000 ല്‍ അധികം ഭക്തര്‍ സന്നിധാനത്ത് എത്തിയപ്പോഴാണ് തിരക്ക് അനിയന്ത്രിതമായത്.
തിരക്ക് വര്‍ധിക്കുമ്പോഴുള്ള അപകട സാധ്യത മുന്നില്‍ കണ്ട് തിരക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് ദേവസ്വം വകുപ്പിന്റേയും ദേവസ്വം ബോര്‍ഡിന്റേയും പൊലീസിന്റേയും തീരുമാനം. സന്നിധാനത്തെ തിരക്കിനനുസരിച്ച് മാത്രമേ പമ്പയില്‍ നിന്ന് മല ചവിട്ടാൻ ഭക്തരെ അനുവദിക്കൂ. കഴിഞ്ഞ ദിവസം ഈ രീതി പ്രാവര്‍ത്തികമാക്കിയെങ്കിലും പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തര്‍ എത്താൻ ആറ് മണിക്കൂറിലധികം എടുക്കുന്നുണ്ട്.
സന്നിധാനത്ത് എത്തുന്ന ഭക്തരുടെ പരാതിയും ഇക്കാര്യത്തിലാണ്. ഡൈനാമിക് ക്യൂ കോംപ്ലക്സിലും മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്.