ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ അതിതീവ്ര വെളിച്ചമുള്ള ലൈറ്റ് ഘടിപ്പിച്ചാൽ പണികിട്ടും! പരിശോധന കർശനമാക്കി എംവിഡി

Spread the love

ശബരിമലയിലേക്ക് അയ്യപ്പ ദർശനത്തിനായി തീർത്ഥാടകർ എത്തുന്ന വാഹനങ്ങളിൽ അതിതീവ്ര വെളിച്ചം നൽകുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് വർദ്ധിക്കുന്നതിനാൽ അപകടങ്ങൾ കൂടുന്നു. പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.

video
play-sharp-fill

അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് കൂടുതലായും അതിത്രീവ്രവെളിച്ചമുള്ള ലൈറ്റുകളുള്ളത്. മണ്ഡല പൂജ, മകരവിളക്ക് അടുത്തു കൊണ്ടിരിക്കുമ്ബോള്‍ കൂടുതല്‍ തീര്‍ത്ഥാടകരാണ് ശബരിമലയിലേക്ക് എത്തുന്നത്. ശബരിമലയില്‍ ഈ സീസണ്‍ തുടങ്ങിയതു മുതല്‍ മുപ്പതോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ശബരിമലയിലേക്കുള്ള റോഡുകളില്‍ കൂടുതല്‍ ഇറക്കവും കയറ്റവും വളവുകളും ഉള്ളതിനാല്‍ ഇത്തരത്തില്‍ വെളിച്ചംഘടിപ്പിച്ചാല്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കില്ല. ഇലവുങ്കല്‍ സോണില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 10-ഓളം സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group