സ്വാമി തിന്തകതോം അയ്യപ്പ തിന്തകത്തോം ! എരുമേലിയിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ അടിച്ച് മൂത്ത് നാല് കാലിൽ പേട്ട തുള്ളൽ നടത്തുന്നു; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വാമി തിന്തകതോം അയ്യപ്പ തിന്തകത്തോം ! എരുമേലിയിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ അടിച്ച് മൂത്ത് നാല് കാലിൽ പേട്ട തുള്ളൽ നടത്തുന്നു; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ
എരുമേലി: നടുറോഡിൽ അടിച്ച് മൂത്ത് നാലു കാലിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിക്കുന്ന പൊലീസ്കാരൻ.

എരുമേലിയിൽ വലിയമ്പലത്തിന് സമീപം അയ്യപ്പഭക്തർ പേട്ടതുള്ളിയെത്തുന്ന വഴിയിലാണ് പൊലീസുകാരൻ്റെ ഈ തോന്ന്യവാസം.

ഏറ്റവും ഉത്തരവാദത്തോടെ ചെയ്യേണ്ട ജോലി, ഇത്രയും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥനെ തേർഡ് ഐ ന്യൂസിന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല തീർത്ഥാടനകാലവും എരുമേലി പേട്ടതുളളലും വളരെ പ്രശസ്തമാണ്. അത്തരത്തിലൊരു പുണ്യഭൂമിയിലാണ് അടിച്ചു പൂസായി നടുറോഡിൽ ആനന്ദനൃത്തമാടുന്ന പൊലീസ്കാരനെ കണ്ടത്.

പേട്ടതുള്ളൽ സമയത്തെ ക്രമാതീതമായ തിരക്കിനിടയിലും ട്രാഫിക്ക് ഡ്യൂട്ടി ചെയ്യേണ്ട ഉദ്യോ​ഗസ്ഥനാണ് സ്വയം നിയന്ത്രിക്കാൻ കഴിയാതെ റോഡിൽ നിൽക്കുന്നത്

ശബരിമല സീസണിൽ എരുമേലിയിൽ വൻഗതാ​ഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അത് നിയന്ത്രിക്കേണ്ട പൊലീസുദ്യോ​ഗസ്ഥനാണ് ഇത്തരത്തിൽ കള്ള് മൂത്ത് നിരുത്തവാദപരമായി പ്രവർത്തിക്കുന്നത്.