ശബരിമല മാളികപ്പുറത്തിന് സമീപം കാട്ടനക്കൂട്ടവും പുലിയും ഇറങ്ങി

Spread the love

സ്വന്തം ലേഖകൻ

ശബരിമല : ഇന്നലെ പുലര്‍ച്ചെയോടെ മാളികപ്പുറത്തിന് സമീപം കാട്ടനക്കൂട്ടവും ഉരക്കുഴിയില്‍ പുലിയുമറങ്ങി.

മാളികപ്പുറം ക്ഷേത്രത്തിന് പിന്നില്‍ ഇന്‍സുലേറ്ററിന് സമീപത്തയായി കൊമ്പനും പിടിയും കുട്ടികളും ഉള്‍പ്പെട്ട പന്ത്രണ്ടോളം വരുന്ന കാട്ടനകളെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഏറെ നേരം പണിപ്പെട്ടാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്.

അതേസമയം, ഇന്നലെ രാവിലെതന്നെ ഉരക്കുഴിക്ക് സമീപം ജല അതോറിറ്റിയുടെ പ്ലംബിംഗ് തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു.

കാട്ടുപന്നിയെ ആക്രമിക്കാന്‍ എത്തിയ പുലി ആളുകളെ കണ്ടതോടെ കാട്ടിലേക്ക് മറയുകയായിരുന്നു.