
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി, എരുമേലി വഴി പരമ്പാഗത കാനനപാതയിലൂടെ ഏർപ്പെടുത്തിയ നിയന്ത്രണം ഉടൻ പിൻവലിക്കണം; അഖില ഭാരത അയ്യപ്പ സേവാ സംഘം
കോട്ടയം: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി, എരുമേലി വഴി പരമ്പാഗത കാനനപാതയിലൂടെ ഏർപ്പെടുത്തിയ നിയന്ത്രണം ഉടൻ പിൻവലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം സർക്കാരിനോടും ദേവസ്വം ബോർഡ് അധികൃതരോടും ആവശ്യപ്പെട്ടു. കോ റോണായ്ക്ക് ശേഷമുള്ള മണ്ഡല – മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ അഭൂത പൂവ്വമായ ഒഴുക്കാണ് കാനനപാത വഴിയും വാഹനങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്.
പരമ്പരാഗതത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിൻതുടരുന്ന അയ്യപ്പ ഭക്തന്മാരോട് അധികാരികൾ കാണി ക്കുന്നഅവഗണനയാണ് യാത്രാ നിയന്ത്രണം – . അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ , സ്റ്റേറ്റ് കൗൺസിലംഗം സുരേന്ദ്രൻ കൊടിത്തോട്ടം, പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ എം എസ് മോഹൻ ,ജനറൽ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ , എന്നിവർ പങ്കെടുത്തു . കാനനപാത വഴി ഏതാണ്ട് 30 – ൽ പരം പരമ്പരാഗത പൂജാവിധി പ്രകാരമുള്ള ക്ഷേത്രങ്ങൾ ദർശിച്ചും , ആചാരങ്ങളും വൃതങ്ങളും അനുഷ്ടിച്ചുമാണ് ഭക്തർ സന്നിധാനത്തെത്തുന്നതെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു. ..
അയ്യപ്പ സേവാ സംഘം അഴുതയിൽ ഡിസംബർ 31-ാം തീയതി അയ്യപ്പ ഭക്തന്മാർക്കായി അന്നദാനം, ചുക്കു വെളള വിതരണമടക്കമുള്ള സംവിധാനത്തോടെ ക്യാമ്പ് ആരംഭിക്കുമെന്നും , ഇതെല്ലാം കണക്കിലെടുത്ത് എത്രയും വേഗത്തിൽ പൂർണ്ണമായും കാനനപാതയിലുള്ള നിയന്ത്രണം ഒഴിവാക്കി സുഗമമായ യാത്ര ഉറപ്പു വരുത്തമെന്നും അധികൃത രോട് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
