12 വർഷമായി അകാരണമായി ശബരിമല തന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തുന്നു ; കണ്ഠരര് മോഹനര് ഹൈക്കോടതിയിലേക്ക്
സ്വന്തം ലേഖിക
കൊച്ചി: തന്നെ ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി.
12 വർഷമായി അകാരണമായി തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുന്നതായി മോഹനര് ഹർജിയിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിൽ ഒരു വർഷത്തെ താന്ത്രിക ചുമതലകൾ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവര് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്മൺ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് ചുമതലയേറ്റത്.
Third Eye News Live
0