ശ്രീകുമാർ
കോട്ടയം: ശബരിമല വലിയ നടപ്പന്തലിനോളം
യുവതികളെത്തിയപ്പോൾ, നട അടയ്ക്കുന്ന തന്ത്രിയുടെ ഭീഷണിയാണ് പൊലീസിനെയും സർക്കാരിനെയും വെള്ളിയാഴ്ച വിഷമവൃത്തത്തിലാക്കിയത്. എന്നാൽ, പത്തൊൻപത് ദിവസം മുൻപ് തന്നെ സ്ത്രീകൾ ശബരിമലയിലെത്തിയാൽ നട അടയ്ക്കണമെന്ന നിർദേശം മുന്നോട്ട് വച്ചത് ശബരിധർമ്മ സഭയായിരുന്നു. ഈ ആവശ്യം അടക്കം ഉന്നയിച്ച് ശബരി ധർമ്മസഭ ശേഖരിച്ച ഒരു കോടി ഒപ്പിന്റേത് അടക്കമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്ത് സമരത്തിനൊപ്പം ആദ്യാവസാനം നിന്നത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു. ശബരിധർമ്മസഭയുടെ ഈ ആവശ്യം തേർഡ് ഐന്യൂസ് ലൈവ് വാർത്തയാക്കുകയും ഇത് തന്ത്രിയ്ക്ക് എത്തിച്ചു നൽകകുയം ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ‘ശബരിമല തന്ത്രിമാർ നട തുറക്കരുതെന്ന് ശബരിധർമ്മസഭ: ഒ കോടി ഒപ്പ് ശേഖരിച്ച് ഹിന്ദു മെമ്മോറിയൽ രാഷ്ട്രപതിയ്ക്ക് സമർപ്പിക്കും; നാളെ മുതൽ അഖണ്ഡ നാമജപ യജ്ഞങ്ങൾ ‘ എന്ന തലക്കെട്ടിൽ ശബരിധർമ്മസഭയുടെ പരിപാടിയെപ്പറ്റിയുള്ള വാർത്ത തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടത്. ഇതിനു പിന്നാലെ വാർത്ത ശബരിമല തന്ത്രികുടുംബം അടക്കം പ്രധാനപ്പെട്ട എല്ലാ സമരാനുകൂല സംഘടനകൾക്കും, സർക്കാർ ജീവനക്കാർക്കും, മന്ത്രിമാർക്കും തേർഡ് ഐ ന്യൂസ് ലൈവ് ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ശബരിധർമ്മസഭയല്ലാതെ മറ്റൊരു സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നുമില്ല.
ഇതിനിടെയാണ് വെള്ളിയാഴ്ച രഹ്ന ഫാത്തിമ എന്ന പെൺകുട്ടിയും, ആന്ധ്രസ്വദേശിയും മാധ്യമപ്രവർത്തകയുമായ കവിതയും സന്നിധാനത്ത് എത്തിയത്. എന്നാൽ, സന്നിധാനത്ത് പെൺകുട്ടികൾക്ക് സുരക്ഷ ഒരുക്കിയ ഐജി ശ്രീജിത്തിനു മുന്നിലെത്തിയ തന്ത്രിയുടെ ദൂതൻ പറഞ്ഞത് യുവതികൾ പതിനെട്ടാംപടി കയറിയാൽ ശബരിമല നട അടയ്ക്കുമെന്നായിരുന്നു. ഇതോടെ വിശ്വാസികളും ഭക്തരും എതിരാകുമെന്ന് തിരിച്ചറിഞ്ഞ ഐജി തന്റെ സേനയെയും, പതിനെട്ടാംപടികയറാനെത്തിയ പെൺകുട്ടികളെയും തിരികെ വിളിക്കുകയായിരുന്നു.
സുപ്രീം കോടതിവിധിയ്‌ക്കെതിരെ നടത്തുന്ന സമരത്തിന്റെ തന്ത്രപരമായ വിജയം കൂടിയാണ് ഇപ്പോൾ കണ്ടെത്. ഇതിനു വഴിമരുന്നിട്ടത് ശബരിധർമ്മസഭയുടെ നീക്കം കൂടിയാണെന്ന് തന്നെ പറയേണ്ടി വരും.