video
play-sharp-fill

സംഘർഷത്തിനിടയിലും ശബരിമലയിൽ മേൽശാന്തിയെ തിരഞ്ഞെടുത്തു: വാസുദേവൻ നമ്പൂതിരി ശബരിമലയിലും, നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാവും

സംഘർഷത്തിനിടയിലും ശബരിമലയിൽ മേൽശാന്തിയെ തിരഞ്ഞെടുത്തു: വാസുദേവൻ നമ്പൂതിരി ശബരിമലയിലും, നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാവും

Spread the love

സ്വന്തം ലേഖകൻ

പമ്പ: ശബരിമലയിലയിലെ വൻ സംഘർഷങ്ങൾക്കിടെ സമാധാനപരമായ അന്തരീക്ഷത്തിൽ മേൽശാന്തി തിരഞ്ഞെടുപ്പ് നടന്നു. ശബരിമല മേൽശാന്തിയായി വി.എൻ വാസുദേവൻ നമ്പൂതിരിയെയും, മാളികപ്പുറം മേൽശാന്തിയായി എം.എൻ നാരായണൻ നമ്പൂതിരിയെയുമാണ് തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാവിലെ നട തുറന്ന ശേഷം പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. പന്തളംകൊട്ടാരം വലിയ തമ്പുരാൻ പി.രാമവർമ്മരാജ നിയോഗിച്ച കൊട്ടാരംകുടുംബാംഗങ്ങളായ ഋഷികേശ് എസ്.വർമ്മയും, ദുർഗാ രാംദാസ് രാജയുമാണ് നറക്കെടുപ്പ് നടത്തിയത്. തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന മാളികയായ സ്രാമ്പിക്കൽ കൊട്ടാരാങ്കണത്തിൽ നിന്നു ബുധനാഴ്ചയാണ് ഇരുവരും കെട്ടുമുറുക്കി ശബരിമലയിൽ എത്തിയത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഇരുവരും നറുക്കെടുപ്പിൽ പങ്കെടുക്കുകയായിരുന്നു.
ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ് പാലക്കാട് സ്വദേശിയായ വി.എൻ വാസുദേവൻ നമ്പൂതിരി.