
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തില്‍ ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം.
തുടർച്ചയായ മൂന്നാം ദിവസമാണ് പ്രശ്നം ആയുധമാക്കുന്നത്.
ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിഡന്‍റിന്‍റെയും രാജിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.
സ്വർണ്ണക്കവർച്ച പരമാവധി പ്രചാരണമാക്കാനാണ് യുഡിഎഫ് നീക്കം. സ്വർണക്കവർച്ച ആയുധമാക്കി ഈ മാസം 18ന് ചെങ്ങന്നൂർ മുതല്‍ പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. രാജീവ് ചന്ദശേഖറിന്‍റെ നേതൃത്വത്തില്‍ ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും.
വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ഉണ്ട്. സ്വർണ്ണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരുഹമാണെന്ന് ബിജെപി ആരോപിക്കുന്നു. കൊല്ലത്തും പത്തനംതിട്ടയിലും ബിജെപി പ്രതിഷേധം നടത്തുന്നുണ്ട്.