
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലൻസ് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കുന്നു.
ദേവസ്വം വിജിലൻസ് ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. നേരത്തെ തിരുവനന്തപുരത്തും ബംഗളൂരുവിലുമായി രണ്ട് തവണ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തിരുന്നു.
രണ്ടുദിവസം മുൻപാണ് ഉണ്ണിക്കൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.
ഉണ്ണികൃഷ്ണനെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ സാദ്ധ്യതയില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകള്‍. ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്‍കിയിട്ടില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണപ്പാളി വിവാദത്തില്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം ഉണ്ണികൃഷ്ണൻ നിഷേധിച്ചിരുന്നു. ശ്രീകോവിലിന് പുതിയ വാതില്‍ നിർമിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി.
നിലവിലുള്ള വാതില്‍ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചായിരുന്നു തന്നെ സമീപിച്ചതെന്നും അഞ്ച് സുഹൃത്തുക്കള്‍ ചേർന്നാണ് നിർമാണം ഏറ്റെടുത്തതെന്നും സ്‌പോണ്‍സർ വ്യക്തമാക്കിയിരുന്നു.