ശബരിമല സ്വര്‍ണപ്പാളി കേസ്: സത്യം ബോധ്യപ്പെടുത്തുമെന്ന് സ്പോൻസര്‍ ഉണ്ണികൃഷ്ണൻ പോറ്റി; അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെ; ‘കോടതി നിര്‍ദേശിച്ച അന്വേഷണത്തില്‍ ഭയമില്ലെന്നും’ വെളിപ്പെടുത്തൽ

Spread the love

തിരുവനന്തപുരം: ശബരിമല ദ്വാരപാലക പാളിയിലെ തൂക്ക വ്യത്യാസത്തില്‍ അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെയെന്ന് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി.

വിജിലൻസ് അന്വേഷണവുമായി സഹകരിക്കും. ദ്വാര പാലക ശില്‍പ്പത്തിന്റെ കോപ്പർ പാളികളാണ് ദേവസ്വം കൈമാറിയത്.

അറ്റകുറ്റപ്പണികള്‍ നടത്തി സ്വർണം പൊതിയണം എന്നായിരുന്നു ആവശ്യം. മെയിന്റനൻസ് വർക്ക് നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു. അരക്ക് നീക്കം ചെയ്യുകയും പോളിഷ് നടത്തുകയും ചെയ്തിട്ടുണ്ട്.

സ്വർണ്ണം പൂശുന്നതിനു മുൻപാണ് ഇത് ചെയ്തത്. ഹൈക്കോടതി പറഞ്ഞ തൂക്കക്കുറവ് ചിലപ്പോള്‍ അങ്ങനെ സംഭവിച്ചതാകാമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.