ശബരിമല സ്വര്‍ണ്ണപാളി വിവാദം; ‘ദ്വാരപാലക ശില്‍പങ്ങള്‍ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ച്‌ നല്‍കിയിരുന്നു’; നിര്‍ണായക വെളിപ്പെടുത്തലുമായി സ്പോണ്‍സര്‍

Spread the love

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്പോണ്‍സർ ഉണ്ണിക്കൃഷ്ണൻ പോറ്റി.

video
play-sharp-fill

ദ്വാരപാലക ശില്‍പങ്ങള്‍ക്ക് വേറൊരു പീഠം കൂടി നിർമിച്ച്‌ നല്‍കിയിരുന്നെന്ന് സ്പോണ്‍സർ വെളിപ്പെടുത്തി. ശില്‍പങ്ങള്‍ക്ക് രണ്ടാമതൊരു പീഠം നിര്‍മിച്ച്‌ നല്‍കിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം പണിതത്.

ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ പുതിയത് നിര്‍മിച്ച്‌ നല്‍കി. കൊവിഡ് കാലമായതിനാല്‍ നേരിട്ട് പോകാതെ കൊടുത്തുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, അളവ് വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നല്‍കിയതിനാല്‍ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോങ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്.

എന്നാല്‍, പീഠം ഇപ്പോള്‍ എവിടെയെന്നതില്‍ അവ്യക്തതയാണെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി കൂട്ടിച്ചേര്‍ത്തു. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെ കുറിച്ച് തിരക്കി. ഇതില്‍ മറുപടി ലഭിച്ചില്ലെന്നും വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.