
കൊച്ചി : ശബരിമല സ്വര്‍ണ കൊള്ള കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച വിധി പകര്‍പ്പ് പുറത്ത്. ശബരിമലയില്‍ നടന്നത് കൂട്ടക്കവര്‍ച്ചയെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് നിരീക്ഷിച്ചു.
പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കവര്‍ച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു.
ശബരിമലയിലെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചു. കൂട്ടക്കവര്‍ച്ചയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് കേസുകളിലുമായി കവര്‍ന്നെടുത്തത് 4,147 ഗ്രാം സ്വര്‍ണമാണ്. ഇതിൽ എസ്ഐടിക്ക് കണ്ടെത്താനായത് 474.960 ഗ്രാം സ്വര്‍ണമാണ്.



