ശബരിമലയിൽ ബാക്കി എന്തെങ്കിലും സ്വർണം അവശേഷിക്കുന്നുണ്ടോ? ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടും പരിഹസിച്ച് സുപ്രീം കോടതി

Spread the love

ദില്ലി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ വീണ്ടും ചോദ്യവുമായി സുപ്രീംകോടതി.

video
play-sharp-fill

പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി സുപ്രീംകോടതി മാർച്ച്‌ ഒൻപതിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരോഗ്യകാര്യങ്ങള്‍ പരിഗണിച്ചാണ് എസ്. ജയശ്രീക്ക് ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതികള്‍ക്കും യാതൊരു ഇളവും നല്‍കില്ലെന്നും കോടതി സൂചന നല്‍കി.

ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയില്‍ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് സതീശ് ചന്ദ്രശർമയാണ് പരിഹാസ ചോദ്യം ഉന്നയിച്ചത്. കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണം പൂശുകമാത്രമാണ് തന്റെ ജോലി. മംഗള്‍യാനിലും ചന്ദ്രയാനിലുമൊക്കെ സ്വർണം പൂശി നല്‍കിയിട്ടുണ്ട്. സ്വർണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും പരാതിക്കാരൻ പറഞ്ഞു. റെപ്യൂട്ട‍ഡ് ആയ കമ്പനിയുടെ നടത്തിപ്പുകാരനാണ് താനെന്നും ഭണ്ഡാരി പറഞ്ഞു.