
കൊല്ലം: ശബരിമല കൊടിമരത്തിലെ വാജിവാഹനത്തില്‍ സ്വർണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്നും തന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
‘താൻ തന്നെയാണ് അതില്‍ സ്വർണ്ണം ഒട്ടിച്ചത്. അഷ്ടദിക്പാലക ശില്പങ്ങളില് തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്ന് സ്വർണം ഒട്ടിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തില്‍ തെളിയുന്നത്. 300-400 വർഷം നിലനില്‍ക്കാനുള്ള കൊടിമരമാണെന്നാണ് പറഞ്ഞിരുന്നത്. വീട്ടില്‍ നിന്നുള്ള സ്വർണം ജ്വല്ലറിയില്‍ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹൻലാല്‍ തന്നെ വിളിച്ച് സ്വർണം നല്‍കാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതില്‍ പങ്കാളികളായി.



