play-sharp-fill
ശബരിമല റിവ്യു ഹർജി: വിധി എന്തായാലും നടപ്പാക്കും; സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി കടകമ്പള്ളി; വിധിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി എൻഎസ്എസും തന്ത്രിയും സുപ്രീം കോടതിയിൽ; കോടതിയിൽ വാദം തുടരുന്നു

ശബരിമല റിവ്യു ഹർജി: വിധി എന്തായാലും നടപ്പാക്കും; സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി കടകമ്പള്ളി; വിധിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി എൻഎസ്എസും തന്ത്രിയും സുപ്രീം കോടതിയിൽ; കോടതിയിൽ വാദം തുടരുന്നു

സ്വന്തം ലേഖകൻ

ഡ്യൂഡൽഹി: ശബരിമലയുവതി പ്രവേശനത്തിൽ റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. കോടതിയിൽ വിശദമായ വാദമാണ് ഇപ്പോൾ നടക്കുന്നത്. കേസിലെ പ്രധാന കക്ഷിയായ എൻഎസ്എസ് അരമണിക്കൂറാണ് കേസിൽ വാദിച്ചത്. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിധിയിൽ തെറ്റുകളുണ്ടെന്ന വാദമാണ്് എൻ. എസ്. എസി ന്റെ അഭിഭാഷകൻ അഡ്വ. പരാശരൻ സുപ്രീം കോടതിയിൽ വാദിച്ചു. ആർട്ടിക്കിൾ 15 മതേതരമായ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണെന്നും ഒപ്പം ആചാരങ്ങളിലെ യുക്തി നോക്കണ്ട എന്ന വിധിയുള്ളതായും പരാശരൻ കോടിതിൽ ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങൾക്ക് എതിരാണെന്നാണ് കേസ് എന്ന് എൻ.എസ്.എസ് വാദമുയർത്തിയത്.
തന്ത്രിയ്ക്ക് വേണ്ടി ഹാജരായ വി.വി ഗിരി ഉയർത്തിയ വാദങ്ങൾ ഇതായിരുന്നു. പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നായിരുന്നു കോടതിയിൽ വി.വി ഗിരിയുടെ വാദം. ശബരിമല ക്ഷേത്രാചാരങ്ങൾ തൊട്ടുകൂടായ്മയുമായി ബന്ധിപ്പിക്കാനാവില്ല. യുവതി പ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്നുമാണ് ഇപ്പോൾ തന്ത്രിയ്ക്ക് വേണ്ടി ഹാജരായ വി.വി ഗിരി വാദിച്ചത്. വിഗ്രഹത്തിന് മേൽ തന്ത്രിയ്ക്ക് പ്രത്യേക അധികാരമുണ്ട്. യുവതികളെ തടയുന്നത് മതാചാരപ്രകാരമാണെന്നും തന്ത്രിയ്ക്ക് വേണ്ടി ഹാജരായ വി.വി ഗിരി വാദിച്ചു. ഇതിനിടെ പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്ങ് വിയ്‌ക്കെതിരെ ദേവസ്വം ബോർഡ് കോടതിയിൽ നിലപാട് എടുത്തു. നേരത്തെ ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ സിങ് വി ഇപ്പോൾ കോടതിയിൽ വാദിയ്ക്ക് വേണ്ടി ഹാജരാകുന്നത് അംഗീകരിക്കാൻ ആവില്ലെന്നും സിങ് വി വാദിച്ചു. എന്നാൽ, വിധിയിലെ തെറ്റ് എന്താണെന്ന് പറയാനായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാദം.
ഇതിനിടെ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി അറിയിച്ചു.

ശബരിമല യുവതീപ്രവേശനം വിധിക്കെതിരായുളള പുന:പരിശോധനാ ഹർജികളും
റിട്ടുകളും ഉൾപ്പെടെ 65 ഹരജികൾ സുപ്രിം കോടതി പരിഗണിക്കുകയാണ്. വിധി പ്രസ്താവിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, എഎം ഖാൻവിൽകർ, ഡിവൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർക്കൊപ്പം പുതിയ ചീഫ് ജസ്റ്റിസായി അധികാരമേറ്റ ഗോഗോയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ ഉൾപ്പെടെയുള്ള പരാതികൾ പുനഃപരിശോധനാ ഹർജിയിൽ തീർപ്പാക്കിയശേഷമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇവയും ഭരണഘടനാ ബെഞ്ചിനു മുമ്ബാകെ തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ, തന്ത്രിക്കും മറ്റുമെതിരേ എ.വി. വർഷ, ഗീതാകുമാരി എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജി ഇതോടൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ അഭിഭാഷകനോടും ബുധനാഴ്ച ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ജനുവരി രണ്ടിന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവരും രേഷ്മാ നിഷാന്ത്, ഷനിലാ സതീഷ് എന്നിവരും പുനഃപരിശോധനാ ഹർജികളെ എതിർത്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയെ അനുകൂലിച്ചുകൊണ്ട് കക്ഷിചേരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹർജികൾ ജനുവരി 22നു കേൾക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ മാറ്റിവെക്കുകയായിരുന്നു.

സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബർ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നൽകിയ 56 ഹരജികൾ, പുറമെ വിധിയിലെ മൌലികാവാശ ലംഘനങ്ങൾ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹർജികൾ, കേരള ഹൈക്കോടതിയിലെ കേസുകൾ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച 2 ഹരജികൾ, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹരജികൾ , ദേവസ്വം ബോർഡിന്റെ ഒരു സാവകാശ ഹർജി. അങ്ങനെ ആകെ 65 ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്. ഇത്രയധികം പുനഃപരിശോധനാ ഹർജികൾ ഒരു കേസിൽ വരുന്നതുതന്നെ അത്യപൂർവമാണ്.

നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് ഷൈലജാ വിജയൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാർ, ചെന്നൈ സ്വദേശി ജി. വിജയകുമാർ, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്.

2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്ക് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. തുടർന്ന് നിരവധി പുന:പരിശോധനാ ഹർജികൾ വന്നിരുന്നുവെങ്കിലും ജനുവരി 22ന് പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്.