video
play-sharp-fill

ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ആചാരലംഘനം നടന്നതിനാൽ നട അടയ്ക്കുന്നുവെന്ന് തന്ത്രി

ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ആചാരലംഘനം നടന്നതിനാൽ നട അടയ്ക്കുന്നുവെന്ന് തന്ത്രി

Spread the love

സ്വന്തം ലേഖകൻ

ശബരിമല: പ്രതിഷേധങ്ങളും സംഘർഷങ്ങളുമില്ലാതെ യുവതികൾ ശബരിമലയിൽ ദർശനം നടത്തി. കഴിഞ്ഞയാഴ്ച യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച ബിന്ദുവും കനകദുർഗയുമാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ശബരിമല ദർശനം നടത്തിയത്. മഫ്തി പോലീസിന്റെ സുരക്ഷയിലാണ് ഇരുവരും ദർശനം നടത്തിയത്. പതിനെട്ടാംപടി ഒഴിവാക്കി ഇരുമുടിക്കെട്ട് ഇല്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദർശനം നടത്തിയത്. യുവതികൾ മല കയറി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയും പോലീസും സ്ഥിരീകരിച്ചു. പമ്പയിൽനിന്ന് സന്നിധാനം വരെയുള്ള യാത്രയിൽ ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നുവെന്നും എന്നാൽ പ്രതിഷേധം ഉണ്ടായില്ലെന്നും ബിന്ദു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. തനിക്ക് 44 ഉം കനകദുർഗയ്ക്ക് 42 ഉം വയസ്സാണെന്ന് ബിന്ദു പറഞ്ഞു. പുലർച്ചെ 1.30ന് പമ്പയിൽനിന്ന് പുറപ്പെട്ട് 3.30 നാണ് ശബരിമലയിൽ എത്തിയത്. സ്ത്രീ വേഷത്തിൽ തന്നെയാണ് ദർശനം നടത്തിയതെന്ന് ബിന്ദു വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരുവരുടേയും വീടിന് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.

അതിനിടെ ആചാരലംഘനം നടന്നതിനെ തുടർന്ന് ശബരിമല നട ശുദ്ധീക്രിയകൾക്കായി അടച്ചു. ആചാരപരമായ കാര്യങ്ങൾ ചെയ്തതിനുശേഷമേ നട തുറക്കുകയുള്ളൂയെന്ന് തന്ത്രിയും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവർമ്മയും തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group