ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ; നിക്ഷേപത്തില്‍ ആശങ്ക അറിയിച്ച്‌ ഹൈക്കോടതി

Spread the love

കൊച്ചി: ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി.

video
play-sharp-fill

മണ്ഡല, മകരവിളക്ക് സീസണ്‍ സമയത്താണ് ബാങ്കുകളില്‍ വലിയ തോതില്‍ നിക്ഷേപം നടന്നത്. മാളികപ്പുറം മേല്‍ശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ ബാങ്കില്‍ നിക്ഷേപിച്ചത്.

1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചില്‍ എട്ട് കോടിയിലേറെ രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചില്‍ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ ദിവസ വേതനക്കാർ മുതല്‍ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വൻതുക ബാങ്കുകളില്‍ നിക്ഷേപിച്ചതായി സ്പെഷല്‍ കമ്മീഷണർ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.

പ്രാഥമിക അന്വേഷണത്തില്‍ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസണ്‍ സമയത്താണ് ബാങ്കുകളില്‍ വലിയ തോതില്‍ നിക്ഷേപം നടന്നത്.

നവംബർ 17 മുതല്‍ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വൻ തുക നിക്ഷേപിക്കപ്പെട്ടു. എസ്.ബി.ഐ സന്നിധാനം ശാഖയില്‍ മാത്രം 1,667 ഇടപാടുകളിലൂടെ എട്ട് കോടിയിലേറെ രൂപ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖയില്‍ 942 ഇടപാടുകളിലൂടെ ഏകദേശം പതിനൊന്നര കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടതായും റിപ്പോർട്ടില്‍ പറയുന്നു.