ശബരിമലയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി; നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികള്‍ക്കും ഇന്ന് മുതല്‍ പ്രത്യേക ക്യൂ.

നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഞായറാഴ്ച അവധി ദിനമായിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തെങ്കിലും തിരക്കില്ലാത്തതിനാല്‍ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തല്‍ മതലുള്ള നിയന്ത്രണം ഒഴിവാക്കി.

തിരക്കുള്ള സമയങ്ങളില്‍ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടി യിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരുകയാണ്.

വെര്‍ച്ചല്‍ ക്യൂ വഴിയും അല്ലാതെയും ഇന്നലെ 80,191 പേരാണ് ദര്‍ശനം നടത്തി മടങ്ങിയത്. ക്രിസ്മസ് അവധിയുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.