
സുപ്രധാന തീരുമാനങ്ങളിലൂടെ പദവിയെ ജനകീയമാക്കിയ ന്യായാധിപന്‍ ; സന്നിധാനം പൂങ്കാവനമായി പരിപാലിച്ചത് എട്ടു വര്‍ഷം; ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവിയില്‍ നിന്നും കോട്ടയം ജില്ലാ ജഡ്ജി എം. മനോജ് പടിയിറങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: അയ്യന്റെ സന്നിധാനം പൂങ്കാവനമായി പരിപാലിച്ച എട്ടു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവിയില്‍ നിന്നും ജില്ലാ ജഡ്ജി എം.മനോജ് പടിയിറങ്ങി. കോട്ടയം, ആലപ്പുഴ വിജിലന്‍സ് ജഡ്ജ് കൂടിയാണിദ്ദേഹം. കഴിഞ്ഞ എട്ടു വര്‍ഷക്കാലം ഭക്തര്‍ക്കു വേണ്ടി സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞതിലൂടെ സ്‌പെഷല്‍ കമ്മീഷണര്‍ പദവിയെ ജനകീയമാക്കി മാറ്റാനും എം. മനോജിനു സാധിച്ചു.
കേരള ഹൈക്കോടതി നിയോഗിച്ച ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍മാരില്‍ ഏറ്റവും എടുത്തുപറയത്തക്ക പേരാണ് എം. മനോജിന്റേത്. ഹൈക്കോടതി സിറ്റിങ് ജില്ലാ ജഡ്ജിമാര്‍ക്ക് അഡീഷണല്‍ ചാര്‍ജ് നല്‍കുന്ന കേവലം രണ്ടുവര്‍ഷം മാത്രം കാലാവധി ഉള്ള ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവിയില്‍ എം. മനോജിന് എട്ടു വര്‍ഷം ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവിയില്‍ തുടരാന്‍ അനുവദിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ജൂണ്‍ 28 ന് ചുമതലയേറ്റ മനോജിനെ കാത്തിരുന്നതു വെല്ലുവിളികളുടെ വര്‍ഷങ്ങളായിരുന്നു. ശബരിമല സ്ത്രീ പ്രവേശനം, കേരളത്തെ തകര്‍ത്ത പ്രളയവും കോവിഡ് മഹാമാരി കാലഘട്ടവും തന്റെ ന്യായാധിപവൈഭവവും ജോലിയിലുള്ള അര്‍പ്പണ മനോഭാവവും, സത്യസന്ധതയും ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ അനുഗ്രഹവും കൊണ്ടുമാണ് മനോജ് മറികടന്നത്.
ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചു ശബരിമല വികസനപ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കിയതാണു ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവിയില്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എം മനോജിനു പകരം മറ്റൊരാളെ നിയമിക്കാന്‍ ഹൈക്കോടതിക്കു സാധിക്കാതെ പോയതും.
കഴിഞ്ഞ എട്ടു വര്‍ഷക്കാലം ഭക്തരുടെയും അയ്യന്റെയും ക്ഷേമത്തിനു വേണ്ടി അദ്ദേഹം നിരന്തരം പ്രയക്‌നിച്ചു. പ്ലാസ്റ്റിക് മാലിന്യം ശബരിമലയുടെ ഗുരുതര പ്രശ്‌നമായി മാറിയതിനെ തുടര്‍ന്ന് എം. മനോജ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു ഉത്തരവായത്.
ശബരിമല തീര്‍ഥാടന കേന്ദ്രങ്ങളായ എരുമേലി, നിലയ്ക്കല്‍, പമ്ബ, ശബരിമല സന്ദര്‍ശിച്ചു ഭക്തര്‍ക്കു വേണ്ടുന്ന അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങളും, വാഹന പാര്‍ക്കിങ് സൗകര്യം തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തുന്ന ഭക്തര്‍ക്കു വേണ്ടുന്ന അന്നദാന സൗകര്യം, ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ സുരക്ഷിതത്വം, മകരവിളക്കു ദര്‍ശന സ്ഥലങ്ങളിലെ ഭക്തരുടെ സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ മനോജ് പ്രേത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്കായി ഒരു അന്നദാന മണ്ഡപം വേണം എന്നുള്ളതായിരുന്നു മനോജിന്റെ ആദ്യ ആശയം. 5000 ഭക്തര്‍ക്ക് ഒരുമിച്ച് അന്നദാനം കഴിക്കാവുന്ന തരത്തില്‍ അങ്ങനെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപം ശബരിമലയില്‍ യാഥാര്‍ഥ്യമായത്.
കൂടാതെ പമ്ബയില്‍ എത്തുന്ന ഭക്തര്‍ക്കായി അന്നദാന മണ്ഡപ സൗകര്യം ഒരുക്കി, മകരവിളക്ക് കാണാന്‍ ശബരിമല പാണ്ടിത്താവളം ഭാഗത്തു തമ്ബടിക്കുന്ന ഭക്തര്‍ക്ക് അവിടെത്തന്നെ അന്നദാനം സൗകര്യം ഏര്‍പ്പെടുത്തിയതും മനോജിന്റെ ശ്രമഫലമായിരുന്നു.
ശബരിമല ക്ഷേത്ര ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സമ്ബ്രദായം കേരള പോലീസിന്റെ മേലുള്ള അമിതമായ ജോലിഭാരം കുറയ്ക്കുക എന്ന ആശയം മുന്‍നിര്‍ത്തി പോലീസില്‍ നിന്നും തിരികെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ഉത്തരവിന്‍ പ്രകാരം ഏല്‍പ്പിച്ചതു സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും കൈമോശം വന്ന ശബരിമല വനമേഖലയിലെ ദേവസ്വം ഭൂമി തിരികെ പിടിച്ചു, പതിനെട്ടാം പടിയില്‍ നടക്കുന്ന പടിപൂജയ്ക്ക് മഴക്കാലത്തു തടസം ഉണ്ടാകാതിരിക്കാനും പതിനെട്ടാം പടിയില്‍ ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായകരവുമായ ഗ്ലാസില്‍ നിര്‍മിച്ച സംരക്ഷിത കവചം അശാസ്ത്രീയമായി പൊളിച്ചു മാറ്റിയതു പുനസ്ഥാപിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം നല്‍കുന്ന പവിത്രം ശബരിമല പദ്ധതി എന്നിവയെല്ലാം മനോജിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉണ്ട്.
തീര്‍ഥാടനത്തിന് എത്തുന്ന ഇതരസംസ്ഥാന അയ്യപ്പന്‍മാരില്‍ നിന്നു പണം വാങ്ങി അവര്‍ക്കുവേണ്ടി സന്നിധാനത്ത് സ്‌പെഷല്‍ ദര്‍ശനവും, താമസസൗകര്യവും, പമ്ബയില്‍ പ്രത്യേക വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കി കൊടുക്കുന്ന ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിയില്‍ നിന്നും പുറത്താക്കുകയും, ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ടി.ഡി.ബി വിജിലന്‍സ് വിഭാഗം കണ്ടെത്തിയ അഴിമതികള്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു ചെയ്തു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതും മനോജിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.
ഇത്തരത്തില്‍ പുറത്താക്കപ്പെട്ട അഴിമതിക്കാരായ ഉദ്യോഗസ്ഥരും, ശബരിമല സോപാനത്തു വി.ഐ.പി ദര്‍ശനം നഷ്ടപ്പെട്ട വന്‍കിട ബിസിനസുകാരും ചേര്‍ന്നു മനോജിനെതിരായി അപവാദ പ്രചാരണങ്ങളും, ജീവനു ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇന്നും തുടര്‍ന്നു വരുന്നു. ഇതൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനെ ബാധിച്ചില്ല.
ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവി വഹിച്ച സമയവും ഇദ്ദേഹം പറഞ്ഞ സുപ്രധാനമായ പല കോടതി വിധികള്‍ ഏറെയാണ്. ഇതില്‍ ഏറ്റവും സുപ്രധാന വിധിയാണ് കൊല്ലം ജില്ലാ ജഡ്ജിയായിരുന്ന സമയത്ത് ഇദ്ദേഹം വിധി പറഞ്ഞ ഉത്ര കൊലക്കേസ് വിധി ന്യായം.
എട്ടു വര്‍ഷത്തെ സേവനത്തിനുശേഷം സ്‌പെഷല്‍ കമ്മീഷണര്‍ പദവി ഒഴിഞ്ഞതു ഹൈക്കോടതി മുന്‍പാകെ മനോജ് നല്‍കിയ അപേക്ഷയില്‍ പ്രകാരമാണെന്നതും ശ്രദ്ധേയമാണ്. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ പദവിയിലേക്കു മനോജിന്റെ പിന്‍ഗാമിയായി ഹൈക്കോടതി നിയോഗിച്ചിതു കൊട്ടാരക്കര എസ്.ടി – എസ്.ടി സ്‌പെഷല്‍ കോടതി ജഡ്ജ് ആര്‍. ജയകൃഷ്ണനെയാണ്.