സോഷ്യൽ മീഡിയയിലൂടെ ശബരിമലയിൽ കലാപാഹ്വാനം: അയ്യായിരത്തോളം പ്രവാസി മലയാളികൾ നിരീക്ഷണത്തിൽ; വിസ റദ്ദാക്കി ഇവരെ തിരികെയെത്തിക്കും
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കലാപാഹ്വാനം നടത്തിയ അയ്യായിരത്തോളം പ്രവാസി മലയാളികൾ നിരീക്ഷണത്തിൽ. ഗുരുതരമായ കലാപാഹ്വാനം നടത്തിയവരെ നീരീക്ഷിച്ച് ആവശ്യമെങ്കിൽ വിസ റദ്ദാക്കി ഇവരെ തിരികെ എത്തിക്കാൻ ആഭ്യന്തര വകുപ്പ് നടപടികൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ, ഈ മലയാളികൾ താമസിക്കുന്ന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ കലാപ ആഹ്വാനം നടത്തിയ സംഘപരിവാർ പ്രവർത്തകരെയാണ് തിരികെ എത്തിക്കാൻ പൊലീസ് നടപടിയെടുക്കിരിക്കുന്നത്. അയ്യായിരത്തോളം പ്രവാസി മലയാളികളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളാണ് കേരള പൊലീസിന്റെ സൈബർ സെൽ നീരീക്ഷണത്തിൽ വച്ചിരിക്കുന്നത്.
കേരളത്തിനു പുറത്ത് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന അയ്യായിരത്തോളം പ്രവാസി മലയാളികളുടെ പ്രൊഫൈലുകളാണ് ഇപ്പോൾ പൊലീസ് നീരീക്ഷണത്തിൽ വച്ചിരിക്കുന്നത്. ഇവരിൽ ഏറെപ്പേരും ഗൾഫ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇ അടക്കമുള്ള മേഖലകളിലാണ് ഇവരിൽ കൂടുതൽ പേരും ജോലി ചെയ്യുന്നത്. ഇത്തരത്തിൽ ഓരോ പ്രൊഫൈലിലുള്ള ആളുകളുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. വ്യാജ വാർത്തയും, കലാപാഹ്വാനവും അടക്കമുള്ളവ പ്രചരിപ്പിച്ച അയിരത്തോളം പ്രൊഫൈലുകൾ വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏറെയും നിയന്ത്രിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ കമ്പ്യൂട്ടർ മൊബൈൽ ശൃംഖലയിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരത്തിൽ വിവിധ പ്രൊഫൈലുകൾ കണ്ടെത്തി നീരീക്ഷണം നടത്തുന്നത്.
ഇവരിൽ ഗുരുതരമായ പ്രചാരണം നടത്തിയതായി കണ്ടെത്തിയ പ്രൊഫൈലുകളുടെ ഉടമകളുടെ വിശദാംശങ്ങൾ ശേഖരിച്ച സൈബർ സെല്ലിലെ വിദഗ്ധർ ഇവ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിദേശ രാജ്യങ്ങളിലെ എംബസികൾക്കും പൊലീസിനും ഈ പ്രചാരണം നടത്തിയ യുവാക്കളുടെ പേരും വിശദാംശങ്ങളും അടക്കം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇവർ നടത്തിയ കുറ്റകൃത്യങ്ങളുടെ ഗുരുതരാവസ്ഥ അനുസരിച്ച് അതത് രാജ്യങ്ങൾക്ക് റിപ്പോർട്ട് പരിശോധിച്ച് ഇവരുടെ വിസ റദ്ദ് ചെയ്ത് തിരികെ അയക്കണമെന്ന നിർദേശത്തോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ രാജ്യങ്ങൾക്ക് റിപ്പോർട്ട് അയക്കുക. അതത് രാജ്യങ്ങളിൽ പരിശോധിച്ച് ഇത്തരത്തിൽ പ്രശ്‌നക്കാരായ ആളുകളെ കണ്ടെത്തി ഇവരെ ഉടൻ തന്നെ തിരികെ അയക്കും. ഇതിൽ ഗുരുതരമായ പ്രശ്‌നമുണ്ടാക്കിയ ആളുകളുണ്ടെങ്കിൽ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ ഇവർ വന്ന് ഇറങ്ങിയാലും ഉടൻ തന്നെ ഇവരെ അറസ്റ്റ് ചെയ്യുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുമുണ്ട്.
ഇതോടെ ശബരിമല വിഷയത്തിൽ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കാവും ജോലി നഷ്ടമാകുക. ഇവരിൽ വർഗീയ പ്രചാരണം നടത്തിയവരിൽ ഏറെയും സംഘപരിവാർ പ്രവർത്തകരാണെന്നതാണ് ഏറെ കൗതുകകരമായ കാര്യം. വ്യാജ വാർത്തകൾ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചവരും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇത്തരത്തിൽ വ്യാജ അക്കൗണ്ടിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച ആയിരക്കണക്കിന് അക്കൗണ്ടുകളുടെ ഐപി വിലാസം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ഐപി വിലാസങ്ങളെ പിൻതുടർന്നുള്ള നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഇതോടെ ശബരിമലയിലെ സോഷ്യൽ മീഡിയ കലാപാഹ്വാനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പ്രവാസികൾക്ക് ജോലി നഷ്ടമാകുമെന്ന് ഉറപ്പായി.

Related
Third Eye News Live
0