‘ഒൻപത് വര്‍ഷമായി ഇല്ലാത്ത ശബരിമല സ്നേഹം എവിടുന്നുവന്നു; ജ്യോത്സ്യൻ പറഞ്ഞ പരിഹാരക്രിയയാണോ അയ്യപ്പസംഗമം?’ പിണറായി വിജയനുമെതിരേ കടുത്ത വിമർശനവുമായി സന്ദീപ് വാര്യർ

Spread the love

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമ വിഷയത്തില്‍ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.

ഒരിക്കല്‍ ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ നേതൃത്വം കൊടുത്തയാളുകള്‍ ഇപ്പോള്‍ വന്ന് ആഗോള അയ്യപ്പ സംഗമം നടത്തി കഴിഞ്ഞ ഒൻപതു വർഷവും ഇല്ലാത്ത ഒരു ശബരിമല സ്നേഹം കാണിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അതില്‍ വിശ്വാസക്കുറവുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയോടാണ് സംശയമുള്ളതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസില്‍ നടന്ന ചർച്ചയില്‍ വ്യക്തമാക്കി.
സർക്കാരിന്റെ അയ്യപ്പ സംഘമത്തിന്റെ ഉദ്ദേശ്യശുദ്ധിയെയാണ് യുഡിഎഫ് എതിർക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് ഇതെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം. ശബരിമലയില്‍ സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം മുതലെടുത്ത് ശബരിമലയിലെ ആചാരം ലംഘിക്കാൻ മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച്‌ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സന്ദീപ് പറഞ്ഞു.