ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത് നടക്കും; ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ഉദ്ഘാടനം നിർവഹിക്കും

Spread the love

പന്തളം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത് നടക്കും.

video
play-sharp-fill

രാവിലെ 9ന് ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.

വിശ്വാസത്തോടൊപ്പം വികസനമെന്നതാണ് ചർച്ചാവിഷയം. രാവിലെ ഒൻപതിന് പന്തളം നാനാക് കണ്‍വെൻഷൻ സെന്ററില്‍ രജിസ്ട്രേഷൻ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിശ്വാസം, വികസനം, സുരക്ഷാ വിഷയങ്ങളില്‍ സെമിനാർ നടക്കും. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവർ, ഭക്തജന സംഘടനകള്‍, വിവിധ ഹൈന്ദവ – സാമുദായിക സംഘടനകള്‍, സന്ന്യാസിമാർ, ക്ഷേത്ര ഭാരവാഹികള്‍, വികസനം സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ തുടങ്ങിയവ‌ർ പങ്കെടുക്കും.

തുടർന്ന് കുളനട കൈപ്പുഴയിലെ മൈതാനത്ത് വിശ്വാസികളുടെ മഹാസംഗമം. ഒരുക്കങ്ങള്‍ പൂർത്തിയായതായി സംഘാടക സമിതി പ്രസിഡന്റ് പി.എൻ. നാരായണവർമ്മ പറഞ്ഞു.