
പാമ്പാടി: പമ്പയിൽ എത്തുന്ന ഭക്തർക്ക് ദിവസവും വിഭവങ്ങളേറെയുള്ള സദ്യ ഒരുക്കുന്നു എന്ന ദേവസ്വം ബോർഡിൻ്റെ അറിയിപ്പു കണ്ടു. കാനന വാസനായ അയ്യപ്പനെ തൊഴുതു മനസ്സു നിറക്കാനെത്തുന്ന സ്വാമിമാർക്ക് മലചവിട്ടാൻ കരുത്തേകുന്നത് സദ്യയാണോയെന്ന് ചോദ്യവുമായി എൻ.സി. പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ.
അയ്യപ്പ ദർശനം നടത്തി മലയിറങ്ങുന്ന ഭക്തനു ക്ഷീണമകറ്റാൻ നല്ലതും സദ്യയാണോ? ഭക്തജനത്തിരക്ക്, പമ്പയിലെ പരിമിത സൗകര്യങ്ങൾ, ഇരുന്നു കഴിക്കാനുള്ള സമയം – ക്രമീകരണം – ശുചിത്വം ഇതെല്ലാം പരിഗണിക്കേണ്ടതല്ലേ?,
“നല്ല ചൂടു കഞ്ഞിയും, പയറും , ചമ്മന്തിയും, ഒരു അച്ചാറുമൊക്കെ ചേരുന്ന ” ദഹനത്തെ മെച്ചപ്പെടുത്തുന്ന, ക്ഷീണമകറ്റുന്ന ഊർജ്ജം പകരുന്ന ലളിത ഭക്ഷണമല്ലേ പമ്പയിൽ അയ്യപ്പന്മാർക്ക് ഏറ്റവും നല്ലതെന്ന് അദ്ദേഹം ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“പമ്പാ സദ്യ” എന്ന ആചാരക്രമം യഥാവിധി നടക്കട്ടെ. എന്നാൽ അയ്യപ്പ ദർശനത്തിനായി മലചവിട്ടാൻ ഒരുങ്ങുന്നവർക്കും തൊഴുതു മലയിറങ്ങുന്നവർക്കും , എല്ലാ രീതിയിലും ഗുണകരം ചൂടു കഞ്ഞിയും പയറും ചേർന്ന ( കപ്പയും ആകാം)പോഷകപ്രദമായ ഭക്ഷണമായിരിക്കും.
വിളമ്പി നൽകാനും, വിതരണത്തിനും, മാലിന്യ നിർമാർജനത്തിനും എത്രയോ സൗകര്യമായിരിക്കുമെന്ന് അഡ്വ.കെ.ആർ. രാജൻ പറഞ്ഞു.




