സത്രം, ശബരിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടാനയും കരടിയും ഇറങ്ങി; ഭയന്നുവിറച്ച്‌ നാട്ടുകാര്‍; ശബരിമല തീർത്ഥാടകർക്കും ഭീഷണി

Spread the love

പീരുമേട്: സത്രം, ശബരിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടാനയും കരടിയും ഇറങ്ങി.

video
play-sharp-fill

കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കാട്ടാനകള്‍ ശബരിമല എസ്റ്റേറ്റിലെ തേയില തോട്ടത്തില്‍ എത്തി.
പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നതാണ് പ്രദേശം. ഇവിടെ നിന്നാണ് സത്രം, ഗ്രാമ്പി ഭാഗങ്ങളില്‍ കാട്ടാനകള്‍ എത്തുന്നത്.

പകല്‍ സമയം തേയിലത്തോട്ടത്തില്‍ നില്‍ക്കുന്ന കാട്ടാനയെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനത്തുടർന്ന് ആനകളെ കാട്ടിലേക്ക് തുരുത്തി.
കാട്ടാനയെ കണ്ടതിന് സമീപത്തായി തിങ്കളാഴ്ച കരടിയെ യും കണ്ടതായി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ വന്യമൃഗ ശല്യം വർദ്ധിച്ചിരിക്കയാണ്. ഏതു സമയവും വന്യമൃഗ ശല്യം ഭീക്ഷണി ഉയർത്തിയിരിക്കയാണ്. കാട്ടാന, കാട്ടുപോത്ത്, കരടി, പുലി, കടുവ, തുടങ്ങിയ മൃഗങ്ങളൊക്കെ തന്നെ പെരിയാർ കടുവാസംഘത്തില്‍നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. തേയില,ഏലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ ഭീതിയിലാണ് ജോലി ചെയ്യുന്നത്.