പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; കേന്ദ്രസംഘത്തിന്‍റെ പരിശോധന പൂര്‍ത്തിയായി; ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ

Spread the love

പമ്പ: പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നിർമ്മിക്കാനുദ്ദേശിക്കുന്ന റോപ് വേ പദ്ധതിക്കായുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന പൂർത്തിയായി.

video
play-sharp-fill

ഒരാഴ്ചയ്ക്കുള്ളില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം എളുപ്പമാകും.

അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ സന്നിധാനത്ത് നിന്ന് വേഗത്തില്‍ പമ്പയിലേക്ക് എത്തിക്കുന്നതിനും പദ്ധതി സഹായകരമാകും.
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് റോപ് വേ പദ്ധതി അനുമതിക്കായുള്ള കേന്ദ്ര പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ സന്നിധാനം തുടങ്ങി പമ്ബ ഹില്‍ടോപ്പ് വരെയുള്ള ഭാഗം പരിശോധിച്ചു.
ടവറുകള്‍ സ്ഥാപിക്കുന്ന ഓരോ ഭാഗവും പ്രത്യേകം അടയാളപ്പെടുത്തി. വിശദമായ രൂപരേഖ പെരിയാർ കടുവാ സങ്കേതത്തിലെയും, റാന്നി വനം ഡിവിഷനിലെയും ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തിനോട് വിശദീകരിച്ചു.