ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ വീണ്ടും എണ്ണി തുടങ്ങി; 20 കോടിയോളം രൂപ എണ്ണാനുണ്ടെന്ന് വിലയിരുത്തല്‍; ഇതുവരെയുള്ള കണക്ക് പ്രകാരം വരുമാനം 351 കോടി രൂപ
സ്വന്തം ലേഖകൻ
പത്തനംതിട്ട:ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് കാണിക്കയായി കിട്ടിയ നാണയങ്ങള്‍ എണ്ണുന്നത് പുനരാരംഭിച്ചു.520 ജീവനക്കാരെയാണ് നാണയം എണ്ണുന്നതിനായി നിയോഗിച്ചിരിക്കുന്നത്.
കാണിക്ക ഇനത്തില്‍ ആകെ കിട്ടിയ നാണയങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇരുപത് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനുണ്ട്. ഇതുകൂടി പൂര്‍ത്തിയായതിന് ശേഷമെ തീര്‍ത്ഥാടന കാലത്തെ ആകെ വരുമാനത്തിന്റെ കാര്യത്തില്‍ വ്യക്തത വരു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെയുള്ള കണക്ക് പ്രകാരം ഇക്കഴിഞ്ഞ മകരവിളക്ക് സീസണിലെ വരുമാനം 351 കോടി രൂപയാണ്. നാണയങ്ങള്‍ എണ്ണി തീരുമ്പോൾ മാത്രമേ ഇക്കാര്യത്തില്‍ അന്തിമകണക്ക് പറയാനാവൂ.
തുടര്‍ച്ചയായി നാണയം എണ്ണുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ജനുവരി 25 മുതല്‍ പത്ത് ദിവസത്തെ അവധി നല്‍കിയിരുന്നു.ഈ ഇടവേള കഴിഞ്ഞാണ് ഇന്നു മുതല്‍ വീണ്ടും നാണയം എണ്ണി തിട്ടപ്പെടുത്തുന്ന ജോലി പുനരാരംഭിച്ചത്. നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ വീണ്ടും 6 ദിവസം കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്.