ശബരിമല സന്നിധാനത്ത് പൊലീസിന്റെ നരനായാട്ട് :ഹിന്ദുഐക്യവേദി
സ്വന്തം ലേഖകൻ
കോട്ടയം : ശബരിമല സന്നിധാനത്ത് ക്രൂരമായ മർദ്ദനമുറകൾ അഴിച്ചുവിട്ട് അയ്യപ്പഭക്തർക്ക് മേൽ നരനായാട്ടിനു നേതൃത്വം നൽകിയ പോലീസ്
സ്പെഷ്യൽ ഓഫിസർ സുജിത് ദാസ് ,മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ .എസ് .ബിജു ആവശ്യപ്പെട്ടു.
തിരുവാഭരണപേടക വാഹക സംഘാംങ്ങൾ, പള്ളിവേട്ട സംഘം ,ദേവസ്വം ബോർഡ് പ്രത്യേക തിരിച്ചറിയൽ രേഖ നൽകിയ തീർത്ഥാടകർ ,ദേവസ്വം സുരക്ഷ ഉദ്യോഗസ്ഥർ ,സേവ,സന്നദ്ധ സംഘടനാ പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ എന്നിവരെല്ലാം പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായവരാണ്. ഈ മണ്ഡലകാലത്ത് പോലീസ് അഴിഞ്ഞാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്തിയും ,വിശ്വാസവും ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ സന്നിധാനം ഡ്യൂട്ടിക്ക് നിയോഗിച്ചത് .കേരളപോലീസിലെ ക്രിമിനൽഉദ്യോഗസ്ഥരെ തിരിഞ്ഞുപിടിച്ചു
നിയമിക്കുകയായിരുന്നു ആഭ്യന്തരവകുപ്പെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
കഠിനമായ വ്രതം നോറ്റ് ശബരിമല തീർഥാടനത്തിലെ ആചാരങ്ങൾ അനുഷ്ഠിക്കുന്നവിവിധസംഘാംങ്ങൾക്ക് യാതൊരു പരിഗണനയും ,സംരക്ഷണവും നൽകുവാൻ ദേവസ്വം ബോർഡും ,സർക്കാർ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല.
ശബരിമലയെ തീർഥാടന കേന്ദ്രമായി കാണാതെ സർക്കാരിന് ലാഭം ഉണ്ടാക്കുന്ന ലാഭം മാർക്കറ്റ് ആയി കാണാനാണ് ഈ തീർഥാടനകാലത്ത് സർക്കാർ ശ്രമിച്ചത് .ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും,ദേവസ്വം ബോർഡും നോക്കു കുത്തി കളായി നിലകൊള്ളുകയാണ് ശബരിമലയിലെന്ന് ഇ.എസ്.ബിജു ആരോപിച്ചു.