ശബരിമല : പോലീസുകാരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിലെ ക്രമസമാധാന പ്രശ്‌നത്തിലും നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ശബരിമലയിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി ഏറ്റെടുക്കാൻ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മിക്ക മുതിർന്ന ഉദ്യോഗസ്ഥരും അവധിയിൽ പോവുകയാണുണ്ടായത്. മനിതി സംഘമെത്തിയപ്പോൾ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ സ്വന്തം താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ പൊലീസ് നാറാണത്ത് ഭ്രാന്തനെപ്പോലെ പെരുമാറി. ആർ.എസ്.എസിനായി പൊലീസുകാർ രഹസ്യങ്ങൾ ചോർത്തി നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസിനെതിരെ ആഞ്ഞടിച്ചത്. നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷപ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.
.
Whatsapp Group 1 | Whatsapp Group 2 |Telegram Group