video
play-sharp-fill

ശബരിമല സീസണ്‍ തുടങ്ങിയതോടെ ഗതാഗതക്കുരുക്കില്‍ വീർപ്പുമുട്ടി എരുമേലി; പേട്ടക്കവലയില്‍ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും അയ്യപ്പഭക്തരെ കടത്തിവിടാന്‍ വേണ്ടി വാഹനങ്ങള്‍ തടഞ്ഞിടുമ്പോള്‍ റോഡിൽ ​ഗതാ​ഗതക്കുരുക്ക് സൃഷ്ടിച്ച് വാഹനങ്ങളുടെ നീണ്ടനിര; പ്രതിവിധി മേൽപ്പാലനിർമ്മാണം ; നടപടിയെടുക്കാതെ അധികൃതർ

Spread the love

എരുമേലി : ശബരിമല സീസണ്‍ തുടങ്ങിയതോടെ ഗതാഗതക്കുരുക്കില്‍ എരുമേലി വീര്‍പ്പുമുട്ടുമ്പോള്‍ മേല്‍പ്പാലത്തിനായി വീണ്ടും മുറവിളി ഉയരുന്നു. പേട്ടക്കവലയില്‍ ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും അയ്യപ്പഭക്തരെ കടത്തിവിടാന്‍ വേണ്ടി വാഹനങ്ങള്‍ തടഞ്ഞിടുമ്പോള്‍ റോഡിലുടനീളം വാഹനങ്ങളുടെ നീണ്ടനിരയാണ്.

കുറെ തീര്‍ത്ഥാടകരെ കടത്തിവിട്ടശേഷം ബാക്കിയുള്ളവരെ തടഞ്ഞുനിറുത്തി വാഹനങ്ങള്‍ കടത്തി വിടും. ഈ പ്രക്രിയ മിനിട്ടുകള്‍ ഇടവിട്ട് ദിവസവും നടത്തുകയാണ് പൊലീസ്.

ഇതിനായി ചെലവിടുന്ന അദ്ധ്വാനവും ക്ലേശവും കാത്തുനില്‍ക്കേണ്ടി വരുന്ന തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും വാഹനങ്ങള്‍ നിശ്ചലമായുണ്ടാകുന്ന ഗതാഗത സ്തംഭനവും നിസാരമല്ല. ആംബുലന്‍സ് എത്തിയാല്‍ കടത്തിവിടാന്‍ ഏറെ പ്രയാസപ്പെടണം. വി.ഐ.പികള്‍ എത്തുമ്ബോള്‍ പിന്നെ പറയുകയേ വേണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ ഈ പ്രശ്നങ്ങളെല്ലാം ഒഴിവാകും. ഈ നിര്‍ദേശം ഓരോ സീസണിലും ഉന്നയിക്കുന്നത് ഒട്ടേറെ നാട്ടുകാരാണ്. പക്ഷെ ആര് കേള്‍ക്കാന്‍.

തീര്‍ത്ഥാടക പ്രവാഹമാണ് ഇത്തവണ എരുമേലിയിലെ ശബരിമല പാതകളില്‍. വിവിധ റോഡുകള്‍ സംഗമിക്കുന്ന പേട്ടക്കവലയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. പേട്ടക്കവലയില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് വിശ്രമിക്കാന്‍ പോലും സമയം കിട്ടാറില്ല. പകരം ആളെ ഏല്പിച്ചാണ് ഒന്ന് ഇരിക്കാനോ ശൗചാലയത്തില്‍ പോകാനോ സാധിക്കുകയെന്ന് ഇവര്‍ പറയുന്നു.