video
play-sharp-fill

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക് ; കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടമുണ്ടായത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക് ; കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടമുണ്ടായത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാതയിലായില്‍ കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം നടന്നത്.

ആന്ധ്രപ്രദേശില്‍ നിന്നും ശബരിമലയിലേക്ക് പോയ കാര്‍ ശബരിമലയില്‍ നിന്നും വന്ന തെലുങ്കന സ്വദേശികളായ അയ്യപ്പ ഭക്തര്‍ വന്ന ട്രാവലറുമായാണ് കൂട്ടി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പ്പെട്ട വാഹനം മറ്റൊരു കാറിലും ഇടിച്ചു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.