പാലക്കാട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് അയ്യപ്പഭക്തന് ദാരുണാന്ത്യം!

Spread the love

പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്ത് ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.

video
play-sharp-fill

കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചു വരുമ്പോൾ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോറി ഇടിച്ചത്.