
പത്തനംതിട്ട: പത്തനംതിട്ട കല്ലേലി വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി.
തിരുനെല്‍വേലിയില്‍ നിന്നുള്ള 24 അംഗ സംഘമാണ് കഴിഞ്ഞ ദിവസം വനത്തില്‍ കുടുങ്ങിയത്.
മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് തീർത്ഥാടക സംഘത്തെ രക്ഷപ്പെടുത്തിയത്.
ഇവരെ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
ശബരിമല കണ്ട്രോള് റൂമിലേക്കാണ് തീര്‍ത്ഥാടകര്‍ സഹായത്തിനായി വിളിച്ചത്. കണ്ട്രോള് റൂമില്‍ നിന്നും കോന്നി ഡിഎഫ്ഒയെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിതെറ്റി 24 തീര്‍ത്ഥാടകരാണ് പത്തനംതിട്ട കല്ലേലി വനത്തിനുള്ളില്‍ കുടുങ്ങിയത്. അച്ചന്‍കോവിലില്‍ നിന്നും കല്ലേലി കോന്നി വഴിയാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചത്. നിലവില്‍ വനത്തിനുള്ളിലെ പാറപ്പുറത്ത് കയറി തീര്‍ത്ഥാടകര്‍ സുരക്ഷിതമായി ഇരിക്കുകയാണ്.



