video
play-sharp-fill

മണ്ഡലകാലം ശബരിമലയില്‍ തിരക്കേറുന്നു; ഭക്തര്‍ക്ക് ഈ നിരക്കുകളില്‍ സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം;   ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് സജ്ജം:  ബുക്കിംഗിനായി അനുവദിച്ചിരിക്കുന്നത് 104 മുറികൾ

മണ്ഡലകാലം ശബരിമലയില്‍ തിരക്കേറുന്നു; ഭക്തര്‍ക്ക് ഈ നിരക്കുകളില്‍ സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം; ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് സജ്ജം: ബുക്കിംഗിനായി അനുവദിച്ചിരിക്കുന്നത് 104 മുറികൾ

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ മുഖേനെ സന്നിധാനത്ത് താമസസൗകര്യം ബുക്ക് ചെയ്യാം.

ഡോണര്‍ ഹൗസിലെ മുറികളും ഗസ്റ്റ് ഹൗസിലെ മുറികളുമാണ് ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ആകെയുള്ള 650 മുറികളില്‍ 104 മുറികളാണ് ഓണ്‍ലൈന്‍ ബുക്കിംഗിനായി അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് വഴിയാണ് മുറികള്‍ ബുക്ക് ചെയ്യാനാകുന്നത്.

ശബരിമല ഗസ്റ്റ്ഹൗസിലെ രണ്ട് കിടക്കകളടങ്ങുന്ന സാധാരണ മുറിക്ക് 12 മണിക്കൂറിന് 1,000 രൂപയും 24 മണിക്കൂറിന് 2,000 രൂപയുമാണ് ഈടാക്കുന്നത്. കൂട്ടമായെത്തുന്ന ഭക്തര്‍ക്ക് തങ്ങുവാനായി ഡോര്‍മിറ്ററി സംവിധാനവും വിനിയോഗിക്കാവുന്നതാണ്.

12 മണിക്കൂറിന് 250 രൂപയും 16 മണിക്കൂറിന് 350 രൂപയുമാണ് നിരക്ക്. കൂടാതെ പാണ്ടിത്താവളം, താഴെ തിരുമുറ്റം, പമ്പ മണപ്പുറം എന്നിവിടങ്ങളില്‍ വിരിഷെഡ് സൗകര്യവും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്.