ശബരിമല നിരോധനാജ്ഞ മണ്ഡലകാലം തീരുംവരെ ; പിൻവലിക്കാൻ ഏതറ്റം വരെയും പോകുമെന്ന് യുഡിഎഫ്

Spread the love

സ്വന്തം ലേഖകൻ

പമ്പ: ശബരിമലയിൽ സർക്കാർ നിരോധനാജ്ഞ നീട്ടി. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് പത്തനംതിട്ട കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്ന് പോലീസും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാൻ ഏതറ്റം വരെയും പോകുമെന്ന് യുഡിഎഫ് അറിയിച്ചു. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാവിലെ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാട് കടുപ്പിച്ചത്.