
പത്തനംതിട്ട: നിറപുത്തരി ആഘോഷങ്ങളുടെ ഭാഗമായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും.
തന്ത്രി കണ്ഠരര്‍ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് വൈകിട്ട് 5 മണിക്ക് നടതുറന്ന് ദീപം തെളിയിക്കുക.
ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റുകള്‍ പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കുന്ന ചടങ്ങും വൈകിട്ട് നടക്കും. നാളെ പുലര്‍ച്ചെ 5 മണിക്ക് നടതുറന്ന് നിര്‍മ്മാല്യദര്‍ശനത്തിന് ശേഷം പതിവ് അഭിഷേകങ്ങളും ഗണപതി ഹോമവും നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് തീര്‍ഥം തളിച്ച് ശുദ്ധീകരിച്ച നെല്‍ക്കറ്റുകള്‍ നിറപുത്തരി പൂജയ്ക്കായി സമര്‍പ്പിക്കും.
നിറപുത്തരി ആഘോഷങ്ങളുടെ ഭാഗമായി അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.30ന് നെല്‍ക്കതിരുകളുമായി ഘോഷയാത്ര പുറപ്പെട്ടു. പൂജകള്‍ പൂര്‍ത്തിയാക്കിയശേഷം നാളെ രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
ഭക്തസാന്ദ്രമായ പുണ്യനിമിഷങ്ങളിലേക്ക് ആചാരപരമായ കര്‍മ്മങ്ങളോടെ മലനാടിന്റെ വിശുദ്ധത നിറച്ചുനില്‍ക്കുകയാണ് ശബരിമല.