play-sharp-fill
നിയന്ത്രണങ്ങളും നാമ ജപക്കാരുമില്ല; ശബരിമലയിൽ ഭക്തർക്ക് സുഖ ദർശനം

നിയന്ത്രണങ്ങളും നാമ ജപക്കാരുമില്ല; ശബരിമലയിൽ ഭക്തർക്ക് സുഖ ദർശനം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് സുഖദർശനം. വലിയ നടപ്പന്തലിലും തിരുമുറ്റത്തും തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഭക്തർക്ക് സാമാധാനപരമായി ദർശനം നടത്തി മടങ്ങാനുള്ള അവസരം ലഭിച്ചു. തിരുമുറ്റത്തടക്കം വിരിവെക്കുന്നതിന് തീർത്ഥാടകർക്ക് സൗകര്യമൊരുക്കി. അതേസമയം യുവതി പ്രവേശന വിഷയത്തിൽ ജാഗ്രതയിലാണ് പൊലീസ്.

വാവരുനടയ്ക്ക് സമീപം ഒഴികെ മറ്റിടങ്ങളിൽ വിരിവെക്കുന്നതിനോ വിശ്രമിക്കുന്നതിനോ നിലവിൽ പ്രശ്‌നങ്ങളില്ല. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് തയ്യാറായിട്ടില്ല. മണ്ഡല -മകരവിളക്ക് കാലത്തേപ്പോലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഇത്തവണ ഉണ്ടാകില്ല എന്ന് പൊലീസ് വിശ്വസിക്കുന്നില്ല. സാഹചര്യങ്ങൾ പരിശോധിച്ചതിന് ശേഷം നിരോധനാജ്ഞ പരിഗണിക്കാമെന്ന നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group