ശബരിമല നടവരവിൽ 71.47 കോടിയുടെ കുറവ്

Spread the love


സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിൽ മണ്ഡല, മകരവിളക്കു കാലത്തു ശനിയാഴ്ച വരെയുള്ള നടവരവിൽ 71.47 കോടി രൂപയുടെ കുറവ്. മകരവിളക്ക് ഉത്സവത്തിനു നട തുറന്ന് ആറു ദിവസത്തെ വരുമാനത്തിൽ മാത്രം 9.15 കോടി രൂപയുടെ കുറവുണ്ടായി. മണ്ഡലകാലം ആരംഭിച്ച ശേഷം ശനിയാഴ്ച വരെയുള്ള നടവരവ് 131.45 കോടി രൂപയാണ്. കഴിഞ്ഞ തീർഥാടനകാലത്ത് ഇക്കാലയളവിൽ 202.92 കോടി രൂപ ലഭിച്ചിരുന്നു. മണ്ഡലപൂജ കഴിഞ്ഞു നട അടച്ചപ്പോൾ 62.32 കോടിയുടെ കുറവുണ്ടായി.

മകരവിളക്കിനു നട തുറന്ന ശേഷം കഴിഞ്ഞ ആറുവരെയുള്ള വരവ് 20.49 കോടി രൂപയാണ്. അരവണ വിറ്റ ഇനത്തിൽ 9.43 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 10.22 കോടി രൂപ ലഭിച്ചിരുന്നു. മകരവിളക്കുകാലത്ത് ഇതേവരെ അപ്പം വിറ്റ് ലഭിച്ചത് 96.52 ലക്ഷം രൂപ. കഴിഞ്ഞ വർഷം ഇത് 1.58 കോടി ആയിരുന്നു. കാണിക്ക ഇനത്തിൽ 8.06 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം 9.51 കോടി ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group