ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും; ഉണ്ണികൃഷ്ണൻ പോറ്റി റിമാന്‍ഡില്‍

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളക്കേസില്‍ രണ്ടാം പ്രതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ഇയാളെ രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും പോറ്റിയുടെ അറസ്റ്റ് അന്ന് രേഖപ്പെടുത്തിയേക്കും.
തുടർന്നാവും സന്നിധാനത്ത് എത്തിച്ചുളള തെളിവെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് പോറ്റി. നരേഷ്, ഗോവർധൻ എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും എന്നാണ് വിവരം. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.

സ്വർണപാളികള്‍ ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു.