
പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും.
പന്തളം കൊട്ടാരത്തിലെ കുട്ടികളായ കശ്യപ് വര്‍മ ശബരിമല മേല്‍ശാന്തിയെയും മൈഥിലി കെ. വര്‍മ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. മേല്‍ശാന്തിമാക്കുള്ള ചുരുക്കപ്പട്ടികയില്‍ 14 പേർ ആണുള്ളത്.
അതേസമയം ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുലാമാസ പൂജകള്‍ക്കായി തുറന്ന സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വെർച്വല്‍ ക്യൂ വഴി മാത്രം ഇന്ന് അര ലക്ഷം തീർത്ഥാടകർ ശബരിമലയിലെത്തും. ഇന്ന് മുതല്‍ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.
ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 21ന് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും തുലാമാസ പൂജയുടെ അവസാന ദിവസമായ 22 നാണ് രാഷ്‌ട്രപതി ദ്രൗപതിമുര്‍മു ശബരിമല ദര്‍ശനം നടത്തും. അന്ന് ഭക്തര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.