ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കുന്ന ധൃതി ഫ്‌ളാറ്റ് പൊളിക്കാനില്ലേ? : ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ

ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കുന്ന ധൃതി ഫ്‌ളാറ്റ് പൊളിക്കാനില്ലേ? : ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ

സ്വന്തം ലേഖിക

പത്തനംതിട്ട: മരട് ഫ്‌ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധനങ്ങളും ശക്തമായി തന്നെ നടക്കുന്നുണ്ട്. മരട് ഫ്‌ലാറ്റ് വിഷയം പുകയുമ്‌ബോൾ സർക്കാരിനെതിരെ ഒളിയമ്ബുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ രംഗത്തെത്തിയിരിക്കുകയാണ്. യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രീംകോടതി വിധി തന്നെയാണെന്ന പ്രതികരണവുമായണ് എ പദ്മകുമാർ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തിൽ നടപ്പിലാക്കിയ സർക്കാർ മരട് ഫ്ളാറ്റ് പൊളിക്കലിനോട് മുഖം തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയർന്ന് വരേണ്ട പ്രശ്നമാണ്. ബിന്ദുവും കനകദുർഗ്ഗയും ശബരിമലയിൽ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികൾ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരടിലേതും സുപ്രീംകോടതി വിധി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി എന്തായാലും നടപ്പിലാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കയിത്. മരടിലേതും സുപ്രീംകോടതി വിധി തന്നെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. മരടിൽ പത്തോ അമ്ബതോ ഉടമകളേ ഉള്ളു. എന്നാൽ ശബരിമലയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണം എന്ന അടിസ്ഥാവനത്തിലാണ് അന്ന പറഞ്ഞിട്ടുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിൽ നിന്ന് ആരും ശബരിമലയിൽ പോകില്ലെന്ന നിലപാട് പത്മകുമാർ ആവർത്തിച്ചു. തന്നെ ഈ സ്ഥാനത്തിരിത്തിയ മുഖ്യമന്ത്രിക്ക് ഈ കുടുംബ പശ്ചാത്തലം അറിയാമെന്നും പദ്മകുമാർ വീണ്ടും ആവർത്തിച്ചു.