
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തിയ അയ്യപ്പഭക്തൻ മരിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
മലകയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തു. ഉടൻതന്നെ മറ്റ് അയ്യപ്പഭക്തർ ചേർന്ന് പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.