മകരവിളക്ക്: ശബരിമലയില്‍ ഇടതടവില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്‌ഇബി; കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു

Spread the love

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച്‌ സുഗമമായ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെ എസ് ഇ ബി.

video
play-sharp-fill

മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശേഷം ഡിസംബര്‍ 27നു ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം നടയടച്ചിരുന്നു. ഡിസംബര്‍ 30ന് മകരവിളക്ക് മഹോത്സവത്തിന് നട തുറക്കും.

പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി-വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപണികളും ഡിസംബര്‍ 29ന് പൂര്‍ത്തിയാകും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടങ്ങളില്‍ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളില്‍ 4500 എല്‍ ഇ ഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ ഇ ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ പ്രവര്‍ത്തികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകളും ദ്രുതഗതിയില്‍ തുടരുന്നു.