മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ; 30 ന് മകരവിളക്ക്

മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ; 30 ന് മകരവിളക്ക്

 

സ്വന്തം ലേഖകൻ

പത്തനംതിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. 30 ന് മകരവിളക്ക്. വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നടയടയ്ക്കും. തുടർന്ന് 30 ന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് ശബരിമല നട തുറക്കുക.

ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകി ശബരിമലയിൽ ഇന്നലെ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നിരുന്നു. തങ്കഅങ്കി ഘോഷയാത്ര ഇന്നലെ സന്ധ്യയോടെയാണ് സന്നിധാനത്തെത്തിയത്. പതിനെട്ടാംപടി കയറി സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എ.കെ.സുധീർ നമ്ബൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. ദീപാരാധനയ്ക്കായി നട തുറന്നപ്പോൾ ശബരീശന് ആരതിയായി എങ്ങും കർപ്പൂര ദീപങ്ങൾ തെളിഞ്ഞു. സൂര്യഗ്രഹണമായതിനാൽ വ്യാഴാഴ്ച ഉഷഃപൂജ പൂർത്തിയാക്കി രാവിലെ 7.30ന് നട അടച്ചു. 11.30നാണ് തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group