play-sharp-fill
മകരവിളക്കടുത്തിട്ടും, തിരക്കൊഴിഞ്ഞ് സന്നിധാനം: മലയാളികളെത്തുന്നത് പത്ത് ശതമാനത്തിൽ താഴെ; സംഘപരിവാറും സർക്കാരും ചേർന്ന് എല്ലാം കുളമാക്കിയെന്ന് അയ്യപ്പഭക്തർ

മകരവിളക്കടുത്തിട്ടും, തിരക്കൊഴിഞ്ഞ് സന്നിധാനം: മലയാളികളെത്തുന്നത് പത്ത് ശതമാനത്തിൽ താഴെ; സംഘപരിവാറും സർക്കാരും ചേർന്ന് എല്ലാം കുളമാക്കിയെന്ന് അയ്യപ്പഭക്തർ


സ്വന്തം ലേഖകൻ

ശബരിമല: മകരവിളക്കിന് ഒരു ദിവസം മാത്രം ശേഷിക്കെ ശബരിമല സന്നിധാനത്ത് ഇന്നും ഭക്തജനത്തിരക്ക് വളരെ കുറവ്. രാവിലെ 11 വരെ 26,000 പേർ മാത്രമാണ് ദർശനത്തിന് എത്തിയിട്ടുള്ളൂ. സാധാരണ ലക്ഷക്കണക്കിന് പേരാണ് ഈ സമയത്ത് ദർശനത്തിന് എത്താറുള്ളത്. പതിനെട്ടാംപടിയുടെ മുന്നിൽ ക്യൂ ഇല്ല. വടക്കേനട വഴിയുള്ള ദർശനത്തിനും നെയ്യഭിഷേകത്തിനും നിൽക്കേണ്ടതില്ല.പുലർച്ചെ നട തുറന്നപ്പോഴും തിരക്ക് തീരെ കുറവായിരുന്നു. ദർശനത്തിനെത്തുന്നവരിൽ 10 ശതമാനത്തിൽ താഴെ മലയാളികളേയുള്ളൂവെന്നാണ് പോലീസിന്റെ നിഗമനം. അന്യസസ്ഥാന തീർത്ഥാടകരുടെ വരവും കുറഞ്ഞു. കോടികളുടെ നഷ്ടമാണ് ഇത്തവണ ശബരിമല തീർത്ഥാടന കാലത്തുണ്ടായത്. നടവരവും, കാണിക്ക വരവും, അരവണ, അപ്പം വിൽപന വഴി ലഭിക്കുന്ന വരുമാനങ്ങളും പകുതിയിലധികം കുറഞ്ഞു.

ശബരിമലയിൽ ആചാരലംഘനം നടന്നതോടെ മലയാളികൾ ഉൾപ്പടെ വലിയൊരു വിഭാഗം ഭക്തർ ഇത്തവണ ദർശനം വേണ്ടെന്നും വെക്കുന്ന സാഹചര്യം ഉണ്ടായി. പലരും മറ്റ് ക്ഷേത്രങ്ങളിൽ എത്തി മാലയൂരി വ്രതം അവസാനിപ്പിച്ചു. അന്യസംസ്ഥാനത്ത് നിന്നുള്ള കുടുംബങ്ങളും കൂട്ടത്തോടെ എത്തുന്ന കാഴ്ച കുറവാണ്.
കനത്ത പോലിസ് സംവിധാനവും, ഏത് നിമിഷവും ആചാരലംഘനം നടത്തുമെന്ന ഭീതിയുമാണ് ഭക്തർക്കുള്ളത്. സംഘപരിവാറും സർക്കാരും ചേർന്നാണ് എല്ലാം കുളമാക്കിയെന്നാണ് അയ്യപ്പഭക്തരുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group