പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പഭക്തര്‍; ശരണം വിളികളിൽ മുങ്ങി സന്നിധാനം

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശന പുണ്യം നേടി അയ്യപ്പഭക്തര്‍; ശരണം വിളികളിൽ മുങ്ങി സന്നിധാനം

സ്വന്തം ലേഖിക

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.

ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടക്കുമ്പോള്‍, സന്ധ്യയ്ക്കു 6.36 നാണ് കിഴക്കു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിന്റെ കൊടുമുടിയേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി സന്നിധാനത്തേക്ക് ആനയിച്ചു.

നേരത്തെ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ നടന്നിരുന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷ മോഹനരാണ് നേതൃത്വം നല്‍കിയത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിലെത്തിയത്.

നിയന്ത്രണങ്ങള്‍ പാലിച്ച്‌ 75000 തീര്‍ത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളില്‍ മകരജ്യോതി കാണാന്‍ സൗകര്യമുണ്ട്. പക്ഷേ പര്‍ണശാലകള്‍ കെട്ടാന്‍ അനുവാദമില്ല.

പുല്ലുമേട്ടില്‍ ഇത്തവണയും ഭക്തര്‍ക്ക് വിലക്കുണ്ട്. നിലയ്ക്കലില്‍ നിന്നും പമ്പയില്‍ നിന്നും ഭക്തരെ കയറ്റിവിടുന്നില്ല. മകരവിളക്കിന് ശേഷം തിരികെ പോകുന്ന ഭക്തര്‍ക്കായി പൊലീസും കെഎസ്‌ആര്‍ടിസിയും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.